കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നാണ് തന്‍െറ അഭിപ്രായമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നേരത്തേതന്നെ ഈ അഭിപ്രായം താന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല.
ഉപമുഖ്യമന്ത്രിയായി വരണമെന്ന് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും എ.കെ. ആന്‍റണിയോടുമൊക്കെ പറഞ്ഞതാണ്. ചെന്നിത്തലക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കണമെന്ന ആന്‍റണിയുടെ നിര്‍ദേശം അട്ടിമറിച്ചുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇതില്‍ അഭിപ്രായം പറയേണ്ടത് ആന്‍റണിയും ഉമ്മന്‍ചാണ്ടിയുമാണെന്ന് ആര്യാടന്‍ പ്രതികരിച്ചു.
കേരളത്തില്‍ സാമുദായിക ഐക്യം തകര്‍ന്നുവെന്ന ആന്‍റണിയുടെ അഭിപ്രായം പൂര്‍ണമായും ശരിയാണ്. ഘടകകക്ഷികള്‍ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് കാത്തിരുന്നുകാണാമെന്ന് അദ്ദേഹം പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഫണ്ടിന്‍െറ കണക്ക് മറച്ചുവെച്ചുവെന്നത് സംബന്ധിച്ച് തനിക്കറിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍