കൊണ്ടോട്ടി: രാജ്യത്തെ വ്യോമയാന ഇന്ധനവില നിര്‍ണയത്തില്‍ എണ്ണ കമ്പനികള്‍ കാട്ടുന്ന പാകപിഴക്കെതിരെ ഉന്നത തലത്തില്‍ നടപടി വരുന്നു. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ക്ക് രണ്ട് നിരക്കില്‍ വ്യോമയാന ഇന്ധനം വിതരണം ചെയ്യുന്ന നടപടിയാണ് വിവാദമായത്. ആഭ്യന്തര കമ്പനികളില്‍നിന്ന് 25 ശതമാനത്തിലേറെ പണം ഏറെ വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം.
രാജ്യത്തെ എണ്ണ വില ഉയര്‍ന്നതിനാലാണ് പല വിമാന കമ്പനികളും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിന് വിമുഖത കാണിക്കുന്നത്. അന്താരാഷ്ട്ര വിപണിയെക്കാളും 50 ശതമാനത്തിലേറെയാണ് ഇവിടെ വില.എണ്ണ കമ്പനികള്‍ വിലയിലെ അന്തരം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍