12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

മര്‍കസ് പ്രതീക്ഷ നല്‍കുന്നു -മുഖ്യമന്ത്രി

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 35ാം വാര്‍ഷികത്തോടനുബന്ധിച്ച സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് അസ്വസ്ഥത പടരുന്ന കാലത്ത് സമാധാനത്തിനും ശാന്തിക്കും പരസ്പരവിശ്വാസത്തിനും വലിയ പ്രസക്തിയുണ്ട്. ഇതറിഞ്ഞുകൊണ്ട് സമൂഹത്തിന്‍െറ ഉയര്‍ച്ചക്കുവേണ്ടി മര്‍കസ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. മര്‍കസിന് നല്‍കുന്ന പിന്തുണ സര്‍ക്കാറിന്‍െറ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസംകൊണ്ടു മാത്രമേ സമൂഹത്തില്‍ സമാധാനമുണ്ടാക്കാനാവൂ എന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം കുറഞ്ഞതാണ് യുവാക്കള്‍ നേരിടുന്ന വെല്ലുവിളിയെന്ന് സമാധാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. വിദ്യാഭ്യാസ ഗുണനിലവാരത്തകര്‍ച്ച കാരണം ഇന്ത്യക്കാര്‍ ലോകത്ത് പിന്തള്ളപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ എം.എ. യൂസഫലി സമാധാന സന്ദേശം വായിച്ചു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, കശ്മീര്‍ ആഭ്യന്തരമന്ത്രി നാസിര്‍ ഗുലാം ഗാമി, അബൂദബി പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് ഹുസൈന്‍ മുഹമ്മദ് അബ്ദുല്‍ ഖാജ, അബൂദബി പൊലീസ് സെക്യൂരിറ്റി മീഡിയ മേധാവി അഹ്മദ് ഹമദ് നസീബ് ബല്‍ മൂര്‍ അല്‍മന്‍സൂരി, അഹ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ദമാനി, അബൂദബി പൊലീസ് സൊക്യൂരിറ്റി മീഡിയ എഡിറ്റര്‍ മുരളി നായര്‍, ശറഫിയ പോളിക്ളിനിക് മാനേജിങ് ഡയറക്ടര്‍ കെ.ടി. റബീഉല്ല, ഫാത്തിമ മെഡി. ഗ്രൂപ് എം.ഡി ഡോ. ഹുസൈന്‍, ഇന്‍ഡോ ഇസ്ലാമിക് സെന്‍റര്‍ (ദല്‍ഹി) പ്രസിഡന്‍റ് സിറാജുദ്ദീന്‍ വിര്‍ശി, കെ.എം. സി.ടി ചെയര്‍മാന്‍ ഡോ. കെ. മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അബ്ദുല്‍ഹകീം അസ്ഹരി സ്വാഗതവും മുനീര്‍ പാണ്ഡ്യാല നന്ദിയും പറഞ്ഞു. മനുഷ്യാവകാശ സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ‘നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും’ സെമിനാര്‍ പൊതുമരാമത്തു മന്ത്രി ഇബ്രാഹിംകുഞ്ഞും ഉദ്ഘാടനം ചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളി സമ്മേളനം കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. പി.സി. ഇബ്രാഹീം മാസ്റ്റര്‍ അ്യക്ഷത വഹിച്ചു. എളമരം കരീം എം.എല്‍.എ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും. ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ ഡയറക്ടര്‍ ശൈഖ് ആരിഫ് അബ്ദുല്‍കരീം ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്യും. ശൈഖ് മുഹമ്മദ് ഈദ് അബ്ദുല്ല യഅ്ഖൂബ് (സിറിയ) സനദ്ദാനം നിര്‍വഹിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com