12:30:26
25 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

ഇന്ത്യയെ ഭാരതമെന്ന് പുനര്‍നാമകരണം ചെയ്യണം -വി.എച്ച്.പി

ചെന്നൈ: ഇന്ത്യയെ ഭാരതമെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍. അതാണ് യഥാര്‍ഥ അസ്തിത്വമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നൈയില്‍ സന്യാസിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പാശ്ചാത്യരുടെ ജീവിതത്തെ അതേപടി അനുകരിക്കുന്നതാണ് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം. നഗരങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിംഗാള്‍ പറഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയണമെന്നുതന്നെയാണ് വി.എച്ച്.പിയുടെ നിലപാടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus