12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മാലേഗാവ് സ്ഫോടനം: ലോകേഷ് ശര്‍മ അറസ്റ്റില്‍

മുംബൈ: 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍ ലോകേഷ് ശര്‍മയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. 2007ല്‍ നടന്ന സംഝോത എക്സ്പ്രസ് ട്രെയിന്‍ സ്ഫോടനക്കേസില്‍ ചണ്ഡിഗഢില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ലോകേഷ് ശര്‍മ. ഇയാളെ ഹാജരാക്കാനാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക മോക്ക കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ശര്‍മയെ ഈ മാസം 19 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇതോടെ മാലേഗാവ് സ്ഫോടനക്കേസില്‍ നാല് പേര്‍ അറസ്റ്റിലായി. മനോഹര്‍ സിങ്, രാജേന്ദ്ര ചൗധരി, ധന സിങ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവരില്‍ രാജേന്ദ്ര ചൗധരി സംഝോത എക്സ്പ്രസ് സ്ഫോടന ക്കേസിലും ധന സിങ് 2008ലെ രണ്ടാമത്തെ മാലേഗാവ് സ്ഫോടനക്കേസിലും പ്രതികളാണ്. സ്ഫോടനങ്ങളുടെ ആസൂത്രകനും നടത്തിപ്പുകാരനുമായ രാംചന്ദ്ര കല്‍സങ്കര, സന്ദീപ് ഡാങ്കെ തുടങ്ങിയവരെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. 2006ല്‍ മാലേഗാവിലെ ഹാമിദിയ മസ്ജിദ്, ഇതിനോട് ചേര്‍ന്ന ബഡാ ഖബറിസ്ഥാന്‍, തൊട്ടടുത്ത മുശാവറ ചൗക്ക് എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടത്തേണ്ട സ്ഥലങ്ങള്‍ നിര്‍ണയിച്ചതും സ്ഫോടക വസ്തുക്കളുമായി സ്ഥലത്തെത്തിയതും ബോംബ് ഒളിച്ചുവെച്ച സൈക്കിളുകള്‍ കൊണ്ടുവെച്ചതും രാംചന്ദ്ര കല്‍സങ്കര, സന്ദീപ് ഡാങ്കെ, രാജേന്ദ്ര ചൗധരി, മനോഹര്‍ സിങ് എന്നിവരാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്കും 2006ലെയും 2008ലെയും മാലേഗാവ് സ്ഫോടനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com