12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

പ്രവാസി ഭാരതീയ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ജനുവരി ഏഴുമുതല്‍ ഒമ്പതുവരെ കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന 11ാമത് പ്രവാസി ഭാരതീയ ദിവസിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. എട്ടിന് രാവിലെ 9.30ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും.
മൗറീഷ്യസ് പ്രസിഡന്‍റ് രാജ്കേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയാകും. ആറ് സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. രണ്ടായിരത്തോളം പ്രതിനിധികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴിനു നടക്കുന്ന പരിപാടികള്‍ ഗള്‍ഫ് മേഖലക്ക് പ്രാതിനിധ്യം നല്‍കുന്നതാവും. രാവിലെ 10ന് ഗള്‍ഫ് മേഖലയിലെ വിദേശ ഇന്ത്യക്കാരുടെ പ്രത്യേക സെഷനില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയുടെ വളര്‍ച്ച, സാധ്യതകള്‍ സെഷന്‍, ടൂറിസം സെമിനാര്‍ എന്നിവയുമുണ്ടാകും. 12ന് ഹെറിറ്റേജ് സെമിനാര്‍, ‘എന്‍ഗേജിങ് യങ് ഓവര്‍സീസ് ഇന്ത്യന്‍സ് സെമിനാര്‍’, ഗദര്‍ മുന്നേറ്റം പ്രഭാഷണം എന്നിവ നടക്കും.
സമാപന ദിവസമായ ഒമ്പതിന് രാവിലെ 9.30ന് സംസ്ഥാനങ്ങള്‍ക്കായുള്ള പ്രത്യേക സെഷന്‍ നടക്കും. സാം പിത്രോഡ, ഉമ്മന്‍ ചാണ്ടി, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍സിങ് ബാദല്‍ എന്നിവര്‍ പങ്കെടുക്കും. ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജി സെഷന്‍, ഇന്ത്യാസ് ഗ്രോയിങ് സോഫ്റ്റ് പവര്‍ സെമിനാര്‍, പ്രവാസി ഇന്ത്യക്കാരും ഇന്ത്യയും സെഷന്‍ എന്നിവയുമുണ്ടാകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കും. പ്രവാസി ഭാരതീയ പുരസ്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യും. ഗദര്‍ മുന്നേറ്റത്തില്‍ പങ്കെടുത്തവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഇത്തവണത്തെ സമ്മേളനം സമര്‍പ്പിക്കുകയാണെന്നും വയലാര്‍ രവി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com