12:30:26
23 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

ചൈനയില്‍ അതിശൈത്യം, ആയിരത്തോളം കപ്പലുകള്‍ കടലില്‍ കുടുങ്ങി

ചൈനയില്‍ അതിശൈത്യം, ആയിരത്തോളം കപ്പലുകള്‍ കടലില്‍ കുടുങ്ങി
അതിശൈത്യത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിയ ചൈനീസ് കപ്പല്‍

ബെയ്ജിങ്: ചൈന 28 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കടുത്ത തണുപ്പില്‍ വിറങ്ങലിക്കുന്നു. കടലിലെ വെള്ളം തണുത്ത് ഐസ് ആയതോടെ ആയിരത്തോളം കപ്പലുകള്‍ തീരത്തേക്കടുക്കാന്‍ കഴിയാതെ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ നവംബര്‍ അവസാനമാണ് ചൈനയിലെ താപനില മൈനസ് 3.8 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നത്. ഇപ്പോഴും ഇതേ താപനില തുടരുകയാണ്. എന്നാല്‍, ചൈനയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ 43 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പാണ് നിലനില്‍ക്കുന്നത്. മൈനസ് 15.3 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടുത്തെ താപനില. വടക്കുഭാഗങ്ങളില്‍ അടുത്തയാഴ്ച താപനില ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, തെക്കന്‍ ചൈനയില്‍ ആകാശം ഇപ്പോഴും കോട മൂടിക്കിടക്കുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus