കാബൂള്‍: 2014നു ശേഷവും വിദേശ അധിനിവേശ സൈനികര്‍ അഫ്ഗാനില്‍ തുടരുന്നപക്ഷം ചെറുത്തുനില്‍പ് ഊര്‍ജിതപ്പെടുത്തുമെന്ന് താലിബാന്‍ വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. 2014ല്‍ യു.എസ് നാറ്റോ ഭടന്മാര്‍ അഫ്ഗാനില്‍നിന്നുള്ള പിന്മാറ്റം പൂര്‍ത്തീകരിക്കുമെങ്കിലും അഫ്ഗാന്‍ അധികൃതരെ സഹായിക്കാന്‍ ഒരുവിഭാഗം സൈന്യത്തെ രാജ്യത്ത് നിലനിര്‍ത്തുന്നത് സംബന്ധമായി യു.എസ്-അഫ്ഗാന്‍ വൃത്തങ്ങള്‍ സംഭാഷണം നടത്തിവരുകയാണെന്നാണ് താലിബാന്‍ മുന്നറിയിപ്പ് പുറത്തുവിട്ടത്. ദീര്‍ഘകാല സുരക്ഷ ലക്ഷ്യമിട്ട് അമേരിക്കയുമായി സുരക്ഷാ കരാറിലെത്താനും അഫ്ഗാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
അമേരിക്ക എത്രകാലത്തേക്കാണോ സൈനികരെ നിലനിര്‍ത്തുന്നത് അത്രയുംകാലം യുദ്ധവും പോരാട്ടവും തുടരുമെന്ന് താലിബാന്‍ വിശദീകരിച്ചു. 3000 മുതല്‍ 9000 വരെ പട്ടാളക്കാരെ അഫ്ഗാനില്‍ നിലനിര്‍ത്താനുള്ള പദ്ധതിയാണ് യു.എസ് പ്രതിരോധ വകുപ്പ് പരിഗണിച്ചുവരുന്നത് . ഒറ്റ പട്ടാളക്കാരനെ നിലനിര്‍ത്താനാണ് കര്‍സായി ഭരണകൂടം അമേരിക്കയുമായി ധാരണയിലെത്തുന്നത് എങ്കിലും അതുമായി ബന്ധപ്പെട്ട പ്രത്യാക്രമണങ്ങളുടെയും നശീകരണത്തിന്‍െറയും ധാര്‍മിക ഉത്തരവാദിത്തം ഭരണകൂടത്തിനായിരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍