12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

സിറിയ: വിമത മേഖലയില്‍ സൈന്യത്തിന്‍െറ ബോംബാക്രമണം

ബെയ്റൂത്: സിറിയയില്‍ വിമതരുടെ അധീനതയിലുള്ള മേഖലകളില്‍ സൈന്യം ബോംബാക്രമണം നടത്തി. ഡമസ്കസിന്‍െറ വടക്കുഭാഗത്തുള്ള ഇന്‍റലിജന്‍സ് കേന്ദ്രത്തെ ലക്ഷ്യംവെച്ച് വെള്ളിയാഴ്ചയാണ് കാര്‍ബോംബ് സ്ഫോടനം നടന്നതെന്ന് സൈനിക വിരുദ്ധ സംഘം വ്യക്തമാക്കി. യുദ്ധവിമാനങ്ങളുപയോഗിച്ചും സൈന്യം ആക്രമണം നടത്തുന്നുണ്ട്.
ഡമസ്കസിലെ ഗ്യാസ് സ്റ്റേഷനുനേരെ കാര്‍ബോംബ് സ്ഫോടനം നടന്ന തൊട്ടടുത്ത ദിവസമാണ് അടുത്ത ആക്രമണവും തലസ്ഥാന നഗരിയെ ലക്ഷ്യംവെച്ചത്. ഗ്യാസ് സ്റ്റേഷനെതിരായ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാന നഗരിയില്‍ വിമത സൈന്യം പിടിമുറുക്കിയത് ബശ്ശാറിനെ ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്. റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തുന്നതെന്ന് ഡമസ്കസിലെ സന്നദ്ധപ്രവര്‍ത്തകനായ അല്‍ ശാമി പറഞ്ഞു.
സിറിയയില്‍ 21 മാസമായി തുടരുന്ന രക്തരൂഷിത സംഘര്‍ഷത്തില്‍ ഇതുവരെ 60,000 ത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം നാളുകള്‍ കഴിയുംതോറും ശക്തമാവുകയാണ്. യു.എന്‍ -അറബ് ലീഗ് സംയുക്ത സമാധാന ദൂതന്‍ അഖ്ദര്‍ ഇബ്രാഹീമിയുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. റഷ്യ ബശ്ശാറിന് ശക്തമായ പിന്തുണയുമായി രംഗത്തുള്ളത് പല അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും തടസ്സമായി നില്‍ക്കുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com