12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

മ്യാന്മര്‍ വംശീയ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എസ്

വാഷിങ്ടണ്‍: വംശീയ ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വംശീയ മതവിവേചനം അവസാനിപ്പിക്കണമെന്നും മ്യാന്മര്‍ അധികൃതരോട് യു.എസ് ആവശ്യപ്പെട്ടു. കചിനിലെ അക്രമങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും സമാധാന ചര്‍ച്ചക്ക് തയാറാകണമെന്നും വിദേശകാര്യ വക്താവ് വിക്ടോറിയ നുലന്‍ഡ് പറഞ്ഞു. മറ്റു നിരവധി പ്രദേശങ്ങളില്‍ വംശീയ സംഘര്‍ഷം സമാധാനപരമായ ചര്‍ച്ചയിലൂടെ വിജയകരമായി പരിഹരിച്ച ചരിത്രം മ്യാന്മറിനുണ്ട്. കചിനിലും ഇതേ രീതിയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അവര്‍ പറഞ്ഞു. കചിനിലെ വിമതര്‍ക്കെതിരെ മ്യാന്മര്‍ വ്യോമശക്തി ഉപയോഗിക്കുന്നതില്‍ യു.എസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മ്യാന്മര്‍ റോഹിങ്ക്യ മുസ്ലിംകളോട് പ്രതിബദ്ധത കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിരായുധരായ കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും സുരക്ഷയില്‍ യു.എസിന് കടുത്ത ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യു.എന്‍ ഹൈകമീഷണറുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും നുലന്‍ഡ് ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com