12:30:26
16 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed

ഡ്രോണ്‍ ആക്രമണം: വസീറിസ്താനില്‍ പ്രതിഷേധ റാലി

ഇസ്ലാമാബാദ്: അമേരിക്ക പാക് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ വസീറിസ്താന്‍ ഗോത്രക്കാര്‍ പ്രതിഷേധ റാലി നടത്തി. മേഖലയിലെ ഗോത്രമുഖ്യന്‍ മുല്ലനാസിര്‍ ഉള്‍പ്പെടെ 10 പേരാണ് കഴിഞ്ഞദിവസം ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മേഖലയിലെ സമാധാനത്തിനുവേണ്ടി പാക് ഗവണ്‍മെന്‍റുമായി ധാരണയിലെത്തിയ നേതാവുകൂടിയാണ് മുല്ല നാസിര്‍. അമേരിക്ക തുലയട്ടെ എന്ന മുദ്രാവാക്യവുമായി ആയിരങ്ങളാണ് ശനിയാഴ്ച തെരുവുകളില്‍ പ്രകടനത്തിനിറങ്ങിയത്. വസീറിസ്താന്‍ മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുന്നതിന് പിന്നില്‍ ചില പാക് ഉദ്യോഗസ്ഥര്‍ക്ക് കൈയുള്ളതായി പ്രകടനക്കാര്‍ ആരോപിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus