മോസ്കോ: അമേരിക്കക്കാര്‍ റഷ്യന്‍ കുട്ടികളെ ദത്തെടുക്കുന്നത് നിരോധിച്ചുള്ള നിയമത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഒപ്പുവെച്ചു.
2009 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരംനല്‍കിയ റഷ്യന്‍ ഉദ്യോഗസ്ഥന്‍ സെര്‍ജി മാഗ്നിസ്റ്റ് ജയിലില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതികളായ റഷ്യന്‍ ഉദ്യോഗസ്ഥരെ അമേരിക്ക ശിക്ഷക്ക് വിധിച്ചിരുന്നു. ഇതിന്‍െറ പ്രതികാരനടപടിയാണ് ജനുവരി ഒന്നു മുതല്‍ നിലവില്‍വരുന്ന പുതിയ നിയമമെന്ന് സൂചനയുണ്ട്.
നിയമം വരുന്നതോടുകൂടി ദത്തെടുക്കപ്പെട്ട നിരവധി കുട്ടികള്‍ക്ക് സ്വഗേഹങ്ങളിലേക്ക് മടങ്ങേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍