വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭാംഗമായി സത്യപ്രതിജ്ഞചെയ്ത ഇന്ത്യന്‍ വംശജന്‍ അമില്‍ ബേര അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ രണ്ട് സുപ്രധാന കമ്മിറ്റികളില്‍. ശാസ്ത്രം, വിദേശകാര്യം എന്നിവയുമായി ബന്ധപ്പെട്ട സമിതികളിലാണ് അമില്‍ ബേരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ നയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ ഇനി ഈ ഇന്ത്യന്‍ വംശജന്‍െറ പങ്ക് നിര്‍ണായകമാകും. 1950ല്‍ ദലിപ് സിങ് സൗന്ദിനും 2005ല്‍ ബോബി ജിന്‍ഡാലിനും ശേഷം യു.എസ് ജനപ്രതിനിധി സഭയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് കാലിഫോര്‍ണിയയില്‍ ഡോക്ടറായി സേവനം ചെയ്യുന്ന അമില്‍ ബേര. സക്രമെന്‍േറായില്‍നിന്നാണ് ഇദ്ദേഹം തെരഞ്ഞടുക്കപ്പെട്ടത്. അമേരിക്കയിലെ ഇടത്തരക്കാര്‍ക്കു വേണ്ടിയുള്ള സാമ്പത്തിക നയരൂപവത്കരണത്തിന് താന്‍ ശ്രമിക്കുമെന്നും വ്യവസായ മേഖലയില്‍ ശാസ്ത്രീയ നവീകരണങ്ങള്‍ നടപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പരിശ്രമിക്കുമെന്നും ബേര പ്രസ്താവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍