ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ താന്‍ പാര്‍ലമെന്‍റംഗമായി തുടരാന്‍ അയോഗ്യനാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി നല്‍കിയ റിവ്യൂ ഹരജി സുപ്രീംകോടതി തള്ളി. സമയപരിധി അവസാനിച്ച ശേഷം സമര്‍പ്പിച്ച റിവ്യൂ ഹരജി അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ രജിസ്ട്രാര്‍ എട്ട് സാങ്കേതിക പാകപ്പിഴവുകള്‍ ഉന്നയിച്ചിരുന്നു.
രജിസ്ട്രാറുടെ ഈ വാദം പരിഗണിച്ചാണ് സുപ്രീംകോടതി ശനിയാഴ്ച ഗീലാനിയുടെ ഹരജി തള്ളിയത്. പ്രസിഡന്‍റ് സര്‍ദാരിയുടെ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ സ്വിസ് ബാങ്കുകളിലെ കണക്കുകള്‍ ലഭിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തയക്കണമെന്ന നിര്‍ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഗീലാനിക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ചത്.
പാര്‍ലമെന്‍റംഗമായിരിക്കാന്‍ അയോഗ്യനാണെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 2012 ജൂണില്‍ ഗീലാനി പ്രധാനമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍