നോയിഡ: വെള്ളിയാഴ്ച രാത്രി കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തൊന്നുകാരിയായ യുവതിയുടെ മൃതദേഹം ഛോട്ട്പുര്‍ കോളനിയില്‍ വീടിനടുത്തുള്ള റോഡിലാണ് കാണപ്പെട്ടത്.
മൃതദേഹത്തില്‍ പരിക്കുകളുള്ളതായും യുവതി മാനഭംഗത്തിനിരയായെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
കാള്‍ സെന്‍്റര്‍ ജീവനക്കാരിയായ യുവതി വെള്ളിയാഴ്ച രാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്കു വരുന്ന വഴിയാണ് അപ്രത്യക്ഷയായത്.
വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ശനിയാഴ്ച രാവിലെ പുഷ്ത ഏരിയയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍