കാസര്‍കോട്: കോണ്‍ഗ്രസ് ലീഗിനും ലീഗ് കോണ്‍ഗ്രസിനും പണം നല്‍കാറുണ്ടെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും അണാ പൈസ കുറവില്ലാതെ കണക്ക് വെക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസില്‍നിന്ന് തെരഞ്ഞെടുപ്പു ഫണ്ടായി ലഭിച്ച 2 കോടി 40 ലക്ഷം രൂപ കണക്കില്‍ കാണിച്ചില്ലെന്ന വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
തങ്ങളെ അയോഗ്യരാക്കിയാല്‍ സി.പി.എമ്മില്‍ ആരും ബാക്കിയുണ്ടാവില്ല. ഇപ്പോഴത്തെ വിവാദം വിഷയത്തെ ദുര്‍വ്യാഖാനം ചെയ്തുകൊണ്ടായിരിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍