ആറ്റിങ്ങല്‍: പുതുവത്സരാഘോഷത്തിന്‍െറ മറവില്‍ അഴൂരില്‍ വീടുകള്‍ക്ക് നേരെ അക്രമം നടത്തിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. അഴൂര്‍ വയല്‍തിട്ട വീട്ടില്‍ ചാത്തന്‍ എന്ന സാബു (35), ഉദയന്‍ (38), സുനീഷ് (24), ഷാബു (24), സുരാജ് (24), വിനോദ് (27), അനി (39) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11ഓ ടെയാണ് സംഭവം.
മദ്യപിച്ചെത്തിയ സംഘം അഴൂര്‍, പെരുങ്ങുഴി, കോളിച്ചിറ മേഖലയിലെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. 20 ഓളം വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഗേറ്റുകള്‍, മേല്‍ക്കൂരയിലെ ഓടുകള്‍, ജനല്‍ ചില്ലുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, കേബ്ളുകള്‍ പ്രചാരണ ബോര്‍ഡുകള്‍ എന്നിവ തകര്‍ത്തു.
അഴൂര്‍മൂലയില്‍ വീട്ടില്‍ സത്യന്‍, മൂലയില്‍വീട്ടില്‍ സിബി, പുളിയറ വീട്ടില്‍ സുനില്‍കുമാര്‍, ഡി.എസ്.ഡി നിവാസില്‍ ബിനി, ആലയില്‍വീട്ടില്‍ ബീന, എസ്.എസ് ഭവനില്‍ വിനോദ്, വാറുവിളാകം വീട്ടില്‍ ബാബു, വാറുവിളാകം വീട്ടില്‍ സുശീല, മൂലയില്‍ വീട്ടില്‍ അംബുജാക്ഷി, മൂലയില്‍വീട്ടില്‍ ഷീല, വിശ്വനാഥന്‍, കുമാര്‍, അഴൂര്‍ഭവനത്തില്‍ തങ്കമണി, വാറുവിള വീട്ടില്‍ സതി, നിര്‍മല ഭവന്‍ ഷാജി, ഷിബുവിലാസത്തില്‍ ഷിബു, വിളബ്ഭാഗം വീട്ടില്‍ ജയസുബര്‍, മൂലയില്‍ വീട്ടില്‍ സിബി, അഴൂര്‍ വൃദ്ധസദനം എന്നിവിടങ്ങളിലാണ് അക്രമം അരങ്ങേറിയത്.
മുന്‍ വര്‍ഷവും ഇതേ സമയത് അഴൂരില്‍ അക്രമം നടന്നിരുന്നു. ചിറയിന്‍കീഴ് എസ്.ഐ സുരേഷ്കുമാര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍