വാഷിങ്ടണ്‍: രണ്ടാമതും യു.എസ് പ്രസിഡന്‍്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയും വൈസ് പ്രസിഡന്‍്റ് ജോ ബൈഡനും രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്യും. ഭരണഘടന അനുസരിച്ച് ജനുവരി 20 നും ഔദ്യാഗിക സ്ഥാനാരോഹണം ജനുവരി 21 ആയിരിക്കും.
ഭരണഘടന അനുസരിച്ചുള്ള സത്യപ്രതിജ്ഞ ചെയ്യേണ്ട ജനുവരി 20 അവധി ദിനമായ ഞായറാഴ്ച ആയതിനാല്‍ ജനുവരി 21 ന് ഇരുവരും രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ ജി. റോബോര്‍ട്ട് ആയിരിക്കും രണ്ടു തവണയും ഒബാമക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. സുപ്രിംകോടതി അസോസിയേറ്റ് ജസ്റ്റിസ് സോണിയ സോട്ടോമയര്‍ ജോ ബൈഡന് സത്യം വാചകം ചൊല്ലിക്കൊടുക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍