വള്ളിക്കുന്ന്: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് മാനേജ്മെന്‍റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കടലുണ്ടി-വള്ളികുന്ന് ഗ്രാമപഞ്ചായത്തുകളില്‍നിന്ന് അഞ്ച് പേരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇതില്‍ വള്ളിക്കുന്നില്‍ നിന്നുള്ള മൂന്ന് പേരെയാണ് മാറ്റിയത്. കടലുണ്ടിയില്‍ നിന്നുള്ളവര്‍ക്ക് മാറ്റമില്ല. വള്ളിക്കുന്നിലെ യു. കലാനാഥന്‍, പി. സുനില്‍കുമാര്‍, നാരായണന്‍ എന്നിവര്‍ക്ക് പകരം ഗ്രാമപഞ്ചായത്തംഗം ടി.പി. അഹമ്മദ്കുട്ടി, ടി.പി. വിജയന്‍, വി.പി. സിദ്ദീഖ് എന്നിവരാണ് പുതിയ അംഗങ്ങള്‍. കടലുണ്ടിയില്‍നിന്നുള്ള അനില്‍ മാരാത്ത്, പി. ശശിധരന്‍ എന്നിവര്‍ തുടരും. ഇതില്‍ അനില്‍ മാരാത്താണ് നിലവിലെ റിസര്‍ച്ച് ചെയര്‍മാന്‍. പുതിയ കമ്മിറ്റിയില്‍ ചെയര്‍മാന്‍ സ്ഥാനവും മാറ്റും.
2007 ഒക്ടോബര്‍ 18നാണ് കടലുണ്ടി-വള്ളിക്കുന്ന് പഞ്ചായത്തുകളിലെ 150 ഹെക്ടര്‍ കണ്ടല്‍വനപ്രദേശം രാജ്യത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചത്. വൈവിധ്യമാര്‍ന്ന ഒമ്പത് ഇനം കണ്ടലുകളാണ് റിസര്‍വ് പ്രദേശത്തുള്ളത്.
രാജ്യത്തെ ആദ്യത്തെ കമ്യൂണിറ്റി റിസര്‍വ് പ്രദേശമാണെങ്കിലും മാനേജ്മെന്‍റ് പ്ളാനിന് അംഗീകാരം നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. റിസര്‍വിന്‍െറ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയാകേണ്ട മാനേജ്മെന്‍റ് പ്ളാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് അനുമതിക്ക് സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പ്ളാന്‍ നിലവിലെ യു.ഡി.എഫ് അധികാരത്തിലെത്തിയിട്ടും ഫയലില്‍ കുടുങ്ങി കിടക്കുകയാണ്. 14.60 കോടിയുടെ മാനേജ്മെന്‍റ് പ്ളാനാണ് സമര്‍പ്പിച്ചത്. പൊതു ജനാഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ വനം വകുപ്പിന്‍െറ കൂടി നിര്‍ദേശം ഉള്‍പ്പെടുത്തിയാണ് പ്ളാന്‍ രൂപപ്പെടുത്തിയത്. അടിസ്ഥാന സൗകര്യ വികസനം, റിസര്‍വ് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വം, പരമ്പരാഗത തൊഴില്‍ സംരക്ഷണം, ദേശാടന പക്ഷികളുടെ ആവാസ കേന്ദ്ര സംരക്ഷണം, കണ്ടല്‍ മ്യൂസിയം, പഠന സംഘങ്ങള്‍ക്ക് ഡോര്‍മിറ്ററി സൗകര്യം, പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ റോഡ് നിര്‍മാണം, വൈദ്യുതീകരണം, ശുദ്ധജല സംവിധാനം, വാച്ച്ടവര്‍ എന്നിവക്കാണ് മാര്‍ഗരേഖയില്‍ ഊന്നല്‍ നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും റിസര്‍വിന്‍െറ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റമില്ല. അധികൃതര്‍ വേണ്ടത്ര പരിഗണന നല്‍കാതിരുന്നിട്ടും റിസര്‍വിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പഠനാവശ്യാര്‍ഥം ദിനംപ്രതി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് റിസര്‍വിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍