മലപ്പുറം: ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ജില്ലാ കാര്‍ഷിക വികസന സമിതിയില്‍ തീരുമാനം. ജില്ലയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളെക്കുറിച്ചും വിവരം ശേഖരിച്ച് പ്രവര്‍ത്തന സജ്ജമല്ലാത്തവ ഉടന്‍ നന്നാക്കാന്‍ സമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് നിര്‍ദേശം നല്‍കി. വരള്‍ച്ച നേരിടുന്നതിന് സ്ഥിരം, താല്‍കാലിക തടയണകള്‍ നിര്‍മിക്കും. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഗുണം കര്‍ഷകരിലേക്ക് എത്തിക്കാനായി വെള്ളം തിരൂര്‍ പൊന്നാനി പുഴയിലേക്ക് ഒഴുക്കുന്നതിന് ജലവിഭവ വകുപ്പുമായി ചര്‍ച്ച നടത്തും. ഇക്കാര്യം കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാനും യോഗം തീരുമാനിച്ചു. പച്ചത്തേങ്ങ സംഭരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വില വര്‍ധിപ്പിക്കണം. കരിക്ക് കൃഷിക്ക് അനുയോജ്യമായ തെങ്ങിന്‍ തൈകള്‍ വിതരണം നടത്തണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കൃഷിഭവനുകളില്‍ ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും.
സമിതി യോഗത്തിനെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ച ജില്ലയില്‍ കൃഷിനാശത്തിനിരയായ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണമെന്നും കര്‍ഷക രജിസ്ട്രേഷന്‍ സമയപരിധി വെക്കാതെ തുടര്‍ന്നും നടത്തണമെന്നും വികസന സമിതി യോഗം ആവശ്യപ്പെട്ടു. 21.96 കോടിയാണ് വിവിധ പദ്ധതികള്‍ക്ക് ജില്ലാ കൃഷി വകുപ്പിന് അനുവദിച്ചത്. ഇതില്‍ 15 കോടി ചെലവഴിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ജില്ലയാണ്. ജില്ലാ കൃഷി വകുപ്പ് ഓഫിസര്‍ ആമിന വെങ്കിട്ട, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി. സാരംഗന്‍, പി.വി. വിജയന്‍, കെ.വി. നൂര്‍ജഹാന്‍, മുഹമ്മദ് വാക്കത്ത് അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലി പുതുശ്ശേരി, ബീരാവുണ്ണി, സി.എം.ടി. ബാവ, എ.കെ. സെയ്തലവി ഹാജി, കെ.എം. മുഹമ്മദലി, കെ.കെ. ഹംസ, കെ.പി. പീറ്റര്‍. സിദ്ധാര്‍ഥന്‍, മോനുട്ടി എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍