മലബാര്‍ ഗോള്‍ഡില്‍ ഒരു കോടി രൂപയുടെ ഡയമണ്ട് നക് ലസ്

മലബാര്‍ ഗോള്‍ഡില്‍ ഒരു കോടി രൂപയുടെ ഡയമണ്ട് നക് ലസ്

കോഴിക്കോട്: അത്യപൂര്‍വ്വവും ഒരു കോടിയോളം രൂപ വിലമതിക്കുന്നതുമായ ഗ്രാജ്വേറ്റഡ് എറ്റേര്‍ണിറ്റി സോളിറ്റയര്‍ ഡയമണ്ട് നക്ലസും, സ്റ്റഡും, രണ്ട് വളകളുമടങ്ങുന്ന ജ്വല്ലറി സെറ്റ് മലബാര്‍ ഗോള്‍ഡ് ആന്‍്റ് ഡയമണ്ട്സിന്റെകോഴിക്കോട് ഷോറൂമില്‍. 43 സോളിറ്റയര്‍ ഡയമണ്ടുകള്‍ അടങ്ങിയ നക്ലസിലെ ഓരോ ഡയമണ്ടിനും പ്രത്യേകം ജി.ഐ.എ(ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് അമേരിക്ക) സര്‍ട്ടിഫിക്കേഷനുണ്ട്. 45 ദിവസത്തെ നിര്‍മ്മാണ ദൈര്‍ഘ്യമെടുത്ത ഈ അപൂര്‍വ്വ നെക്ലസിന്റെും സ്റ്റഡിന്റെും മൊത്തം ഡയമണ്ട് വെയിറ്റ് 24.21 കാരറ്റാണ്. 54 ഡയമണ്ടുകള്‍ പതിച്ച ഓരോ വളയും 10.09 കാരറ്റാണുള്ളത്. F1 കളര്‍, VS1 ക്ളാരിറ്റി ഡയമസ്സുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച നെക്ലസിന്റെസെന്‍്റര്‍ സ്റ്റോണ്‍ 1.02 കാരറ്റാണ്.സെന്‍്റര്‍ സ്റ്റോണില്‍ നിന്നും ഇരുവശത്തേക്കുമുള്ള ഡയമണ്ടുകളുടെ വലിപ്പം ഒരേ അനുപാതത്തില്‍ കുറഞ്ഞ് വരുമെന്നതാണ് ഗ്രാജ്വേഷന്‍ എറ്റേര്‍ണിറ്റി ഡിസൈനിന്റെപ്രത്യേകത.
രണ്ട് മാസം മുന്‍പ് കോഴിക്കോട്ടെ ഒരു ഉപഭോക്താവ് നല്‍കിയ ഓര്‍ഡര്‍ പ്രകാരമാണ് അപൂര്‍വ്വ ഡയമണ്ട് നക്ലസ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറിയ സാഹചര്യത്തിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍്റ് ഡയമണ്ട്സിന്റെഡയമണ്ട് ഡിവിഷനായ മൈന്‍ ഡയമണ്ട്സ് ഇത്തരം പ്രീമിയം റേഞ്ചിലുള്ള ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഷോറൂമുകളില്‍ എത്തിക്കാന്‍ തുടങ്ങിയത്. ഇത്ര വലിയ ഓര്‍ഡറുകള്‍ സാധാരണയായി ബാംഗ്ളൂര്‍, ഹൈദരാബാദ്, ഡല്‍ഹി ഷോറൂമുകളില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് ആദ്യമായാണ് കേരളത്തില്‍ ഒരു കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍്റ് ഡയമണ്ട്സ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. അന്‍പത് ലക്ഷം വരെയുള്ള ഡയമണ്ട് ഓര്‍ഡറുകള്‍ എറണാകുളം, തൃശ്ശൂര്‍ ഷോറൂമുകളില്‍ ലഭിക്കാറുണ്ടെ
ങ്കിലും അടുത്ത കാലത്തായാണ് വലിയ ഓര്‍ഡറുകളുമായി ഉപഭോക്താക്കള്‍ തങ്ങളെ സമീപിച്ച് തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഷോറൂമില്‍ ഒരാഴ്ച ഈ അപൂര്‍വ്വ സോളിറ്റയര്‍ ഡയമണ്ട് നെക്ലസ് സെറ്റിന്റെപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.
ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്, ആജീവനാന്ത സൗജന്യ മെയ്ന്‍്റനന്‍സ്, ബൈബാക്ക് ഗ്യാരണ്ടി എന്നിവയോട് കൂടിയാണ് ഡയമസ്സ് ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus