താസ്മാനിയ: ആസ്‌ട്രേലിയന്‍ ദ്വീപായ താസ്മാനിയയില്‍ കാട്ടുതീ പടരുന്നു. ആയിരകണക്കിനാളുകള്‍ പലായനം ചെയ്തു. 80ലധികം വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്.
കൊടുംചൂടിനെ തുടര്‍ന്നാണ് ഇവിടെ തീപടരുന്നത്. റെക്കോര്‍ഡ് താപനിലയായ 41 ഡിഗ്രി സെഷ്യല്‍സാണ് താസ്മാനിയയിലെ ഇപ്പോഴത്തെ ചൂട്. സമുദ്രതീരത്താണ് നൂറുകണക്കിനാളുകള്‍ അഭയം തേടിയിരിക്കുന്നത്. ദ്വീപിലെ നാല്‍പതിലധികം സ്ഥലങ്ങളില്‍ തീ പടരുകയാണ്. പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരാളെ കാണാതായതായി റിപോര്‍ട്ടുണ്ട്.
ആസ്‌ട്രേലിയയില്‍ കാട്ടുതീ സാധാരണയാണ്. 2009ലെ ദുരന്തത്തില്‍ 170 പേരാണ് മരിച്ചത്. 2000ത്തിലധികം വീടുകള്‍ നശിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍