കോഴിക്കോട്: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ വിദ്യാഭ്യാസവായ്പയായി അനുവദിച്ചത് 58 കോടി രൂപ. 1488 വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ തുകയാണിത്. 4583 കോടി രൂപയാണ് മൊത്തം വിതരണം ചെയ്ത വായ്പ. വാര്‍ഷിക ലക്ഷ്യത്തിന്‍െറ 77ശതമാനം വരുമിത്.
ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1654 കോടി രൂപയാണ് കാര്‍ഷിക മേഖലക്ക് മാത്രമായി അനുവദിച്ച വായ്പ. 88 കോടി രൂപ വ്യവസായിക ആവശ്യങ്ങള്‍ക്കും 782 കോടി രൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും 2058 കോടി രൂപ ഇതര വിഭാഗങ്ങള്‍ക്കും വായ്പയായി നല്‍കി. മൊത്തം ബാങ്ക് നിക്ഷേപമായ 15,998 കോടി രൂപയില്‍ 13,160 കോടി രൂപയും വായ്പയായി നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്‍െറ വായ്പാ നിക്ഷേപ അനുപാതത്തെക്കാള്‍ ഒമ്പത് ശതമാനം കൂടുതലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോസ്മോ പൊളിറ്റന്‍ ക്ളബില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള ലിങ്കേജ് വായ്പ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. സുന്ദരരാജന്‍ മുഖ്യപ്രഭാഷണം നടത്തി. വി. രവീന്ദ്രന്‍, കെ.പി. പത്മകുമാര്‍, എം.കെ. ജയദേവന്‍, കെ.ആര്‍. വിജയകുമാര്‍, അബ്ദുല്‍ മുജീബ് എന്നിവര്‍ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ഒ. രവീന്ദ്രന്‍ സ്വാഗതവും എം. രാമകുമാര്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍