ശൈത്യകാല അവധി കഴിഞ്ഞ് ഇന്ത്യന്‍ സ്കൂളുകള്‍ ഇന്ന് തുറക്കും

മസ്കത്ത്: മൂന്ന് ആഴ്ചയിലധികം നീണ്ട ശൈത്യകാല അവധിക്ക് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ പലതും ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോയ കുടുംബങ്ങള്‍ തിരികെ വരുന്ന തിരക്കിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍.
രാജ്യത്തെ 19 ഇന്ത്യന്‍ സ്കൂളുകളില്‍ ഒട്ടുമിക്ക സ്കൂളുകളും ഇന്ന് തുറക്കും. ചില സ്കൂളുകള്‍ നാളെയാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ ക്ളാസുകള്‍ക്ക് പല ഘട്ടങ്ങളിലായാണ് അവധിയാരംഭിച്ചത്. മിക്കവാറും സ്കൂളുകള്‍ ഡിസംബര്‍ 13 മുതലാണ് അടച്ചത്. ചെറിയ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ദിവസം അവധി ലഭിച്ചപ്പോള്‍ മുതിര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന അവധി കുറവായിരുന്നു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ കെ.ജി. തലം മുതല്‍ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ 12 മുതല്‍ അവധിയായിരുന്നു. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 20 മുതലാണ് അവധിയാരംഭിച്ചത്.
നഗരത്തിലെ ആറ് ഇന്ത്യന്‍ സ്കൂളുകളും ഇന്ന് തുറക്കുന്നുണ്ട്. ഇബ്ര ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ രാജ്യത്തെ ഉള്‍പ്രദേശത്തുള്ള ചില സ്കൂളുകളില്‍ നാളെയാണ് അധ്യയനം പുനരാരംഭിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus