ഒമാനില്‍ തീവണ്ടി സര്‍വീസിന് ദേശീയ കമ്പനി രൂപവത്കരിക്കുന്നു

മസ്കത്ത്: സുല്‍ത്താനേറ്റില്‍ റെയില്‍വേ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാറിന്‍െറ സമ്പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈശി അറിയിച്ചു. റെയില്‍വേ സേവനങ്ങള്‍ക്ക് പുറമെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളും ചരക്കുകൈമാറ്റ കേന്ദ്രങ്ങളും നിര്‍മിക്കേണ്ട ചുമതല ഈ കമ്പനിക്കായിരിക്കും. റെയില്‍വേ രംഗത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, രൂപകല്‍പന, വിവിധ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കല്‍ തുടങ്ങി ഈ രംഗത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതും ഈ സ്ഥാപനമായിരിക്കും.
ദുഖം-തുംരൈത്-സലാല റെയില്‍ പാതയുടെ രൂപകല്‍പന ജോലികള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. റെയില്‍വേ പദ്ധതിയെ ദോഫാര്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് ആദ്യഘട്ടത്തില്‍ സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു.
ബുറൈമി മുതല്‍ സലാല വരെ 1687 കി.മീ റെയില്‍വേയും അതിന്‍െറ ദോഫാര്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന് തന്നെയാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം.
രാജ്യത്തിന്‍െറ സാമ്പത്തിക, ടൂറിസം വികസനത്തിന് ഇത്തരമൊരു പദ്ധതിയാണ് ഉപകാരപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus