ബഹ്റൈനില്‍ ഇനി ഫുട്ബാള്‍ രാവുകള്‍....

ബഹ്റൈനില്‍ ഇനി ഫുട്ബാള്‍ രാവുകള്‍....

മനാമ: രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ഗള്‍ഫ് കപ്പിന് ഇന്ന് റിഫ നാഷണല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ ബഹ്റൈന് അഭിമാനിക്കാനേറെ. ഗള്‍ഫ് കപ്പ് എന്ന ആശയം മുന്നോട്ട് വെക്കാനും 1970ല്‍ ആദ്യ ഗള്‍ഫ് കപ്പിന് ആതിഥ്യമരുളാനും ഭാഗ്യം സിദ്ധിച്ചത് ആതിഥേയ രാഷ്ട്രത്തിനായിരുന്നു. 21ാമത് ഗള്‍ഫ് കപ്പിന്‍െറ വിജയത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ചെയര്‍മാന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പറഞ്ഞു. രാജാവിന്‍െറ രക്ഷാധികാരത്തില്‍ വൈകീട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. സ്റ്റേഡിയത്തിലെ ഗേറ്റുകള്‍ 5.30ന് അടക്കും. ഇതിന് മുമ്പ് എത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാന്‍ ഫ്രാന്‍സിലെ ‘സീഥന്‍ ഇവന്‍റ്’ എത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി അവസാന വട്ട റിഹേഴ്സല്‍ നടന്നു. ചടങ്ങിന് വര്‍ണമേകാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി എക്സി. സെക്രട്ടറി മറിയം യൂസുഫ് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക പരിപാടികള്‍ അരങ്ങേറുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് കപ്പ് എക്സി. കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ഖലീഫ മീഡിയ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ തൗഫീഖ് അല്‍സല്‍ഹിയും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. നിരവധി രാജ്യങ്ങളില്‍നിന്നുള്ള പത്ര, ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ടൂര്‍ണമെന്‍റ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus