അനധികൃത റിക്രൂട്ട്മെന്റിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശംPublished on Sat, 01/05/2013 - 11:03 ( 19 weeks 3 days ago)
മനാമ: രാജ്യത്തെ അനധികൃത തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. അനധികൃത തൊഴിലാളികള്‍ 49,500 ആയി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തില്‍നിന്നും 11 ശതമാനമായാണ് വര്‍ധന. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഫ്രീ വിസ മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങളിലേക്ക് പഠനം വെളിച്ചം വീശുന്നു. ഏഴ് കോടി ദിനാറോളം വരുന്ന കരിഞ്ചന്ത വ്യാപാരമാണ് അനധികൃത വിസ ഇടപാടിലൂടെ നടക്കുന്നതെന്ന് പഠനം പറയുന്നു. രാജ്യത്തിനകത്തും പുറത്തുമായി മധ്യവര്‍ത്തികളും വിതരണക്കാരുമടങ്ങിയ ശൃംഘലയാണ് ഈ വ്യാപാരത്തിന് പിന്നില്‍. |

നിങ്ങളുടെ അഭിപ്രായങ്ങള്‍