കുവൈത്ത് എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തുന്നു -ഇറാഖ് എം.പി

കുവൈത്ത് എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തുന്നു -ഇറാഖ് എം.പി

കുവൈത്ത് സിറ്റി: ഇറാഖിന് അവകാശപ്പെട്ട 11 എണ്ണപ്പാടങ്ങള്‍ കുവൈത്ത് ഏകപക്ഷീയമായി കൈവശപ്പെടുത്തി ഉപയോഗിക്കുന്നതായി ഇറഖ് എം.പിയും പാര്‍ലമെന്‍റിലെ എണ്ണ, ഊര്‍ജ വകുപ്പ് കമ്മിറ്റി അംഗവുമായ ബാസൈദ് ഹസന്‍. ഇതിന് അറുതിവരുത്തണമെന്നും ഉഭയകക്ഷി തീരുമാനത്തിലൂടെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും ഇറാഖ് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തി പ്രദേശത്തെ എണ്ണപാടങ്ങളില്‍ 90 ശതമാനവും ഇറാഖിന് അവകാശപ്പെട്ടതാണ്. നാളുകളായി കുവൈത്ത് അവ കൈവശംവെച്ച് അനുഭവിക്കുന്നു. ഇത് ശരിയല്ല. പ്രദേശത്തെ എണ്ണപ്പാടങ്ങള്‍ക്ക് അതിര്‍ത്തി നിര്‍ണയിക്കുകയും ഒരു കമ്പനി രൂപവല്‍ക്കരിച്ച് എണ്ണ കൃത്യമായി ശേഖരിക്കുകയും വിപണനം നടത്തുകയും വേണമെന്ന് ബാസൈദ് ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus