ലണ്ടന്‍: പാകിസ്താന്‍ മനുഷ്യാവകാശപ്രവര്‍ത്തക മലാല യൂസഫ്സായ് ആശുപത്രി വിട്ടു. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലാല താലിബാന്‍ പോരാളികളുടെ വെടിയേറ്റ് ബ്രിട്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയില്‍ മൂന്നു മാസത്തോളം ആശുപത്രിയില്‍ കഴിച്ചുകൂട്ടിയ മലാലക്കുവേണ്ടി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥനകള്‍ നടന്നിരുന്നു.
മരണത്തെ അതിജീവിച്ച 15കാരിയായ മലാല ബ്രിട്ടണിലെ താല്‍കാലിക വസതിയില്‍ കുടുംബത്തോടൊപ്പം താമസിച്ച് ചികിത്സ തുടരുമെന്ന് ബര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആഴ്ചകള്‍ക്കുശേഷം അവരെ ശസ്ത്രക്രിയക്ക് വിധേയയാക്കും. ആശുപത്രിവിടാന്‍ മാത്രം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും അറിയിച്ചു. ഇനി അവര്‍ക്ക് ഇടക്കിടെയുള്ള സന്ദര്‍ശനങ്ങള്‍മാത്രം മതിയാകും. ബ്രിട്ടണിലെ താല്‍കാലിക വസതിയിലും അവര്‍ക്ക് വൈദ്യപരിചരണം ലഭ്യമാകും. അവരുടെ മാനസികശക്തി ചികിത്സയില്‍ ഏറെ സഹായിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഒമ്പതിന് പാകിസ്താനിലെ സ്വാത് താഴ്വരയില്‍വെച്ചാണ് മലാലക്ക് വെടിയേറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍