ഹിലരിയുടെ യൗവനകാലം സിനിമയാകുന്നു

ഹിലരിയുടെ യൗവനകാലം സിനിമയാകുന്നു

ന്യൂയോര്‍ക്: യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്റെ യൗവനകാലം സിനിമയാക്കുന്നു. ദക്ഷിണ കൊറിയക്കാരനായ യങ് ഇല്‍ കിം എന്ന 39കാരനാണ് രാഷ്ട്രീയപ്രാധാന്യമുള്ള തിരക്കഥ രചിച്ചിട്ടുള്ളത്.‘റോധാം’ എന്നു പേരിട്ട ചിത്രം 20കാരിയായ ഹിലരി റോധാമിന്റെ ജീവിതത്തെ അവലംബമാക്കിയാണ് രൂപംകൊള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം.

പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സനെതിരെയുള്ള അഴിമതി ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കുറ്റവിചാരണ ചെയ്ത ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്ന ഹിലരിയുടെ മാനസിക വ്യാപാരങ്ങളിലാണ് സിനിമ ശ്രദ്ധയൂന്നുന്നത്. അക്കാലത്ത് ഹിലരിയുടെ കൂട്ടുകാരനായിരുന്ന ബില്‍ ക്ളിന്റെന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തന്റെ പാതയൊരുക്കുന്ന സമയത്തുതന്നെയായിരുന്നു ഈ നടപടിയും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus