|
അഗ്യൂറോയും മറഡോണയുടെ മകളും വേര്‍പിരിഞ്ഞു
![]() ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്‍ൈറന്‍ താരം സെര്‍ജിയോ അഗ്യൂറോയും ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മകള്‍ ജിയാനിനയും തമ്മില്‍ വേര്‍പിരിഞ്ഞു. ഇത് സംബന്ധിച്ച് പുറത്തുവന്ന അഭ്യൂഹങ്ങള്‍ ട്വിറ്ററിലൂടെ ജിയാനിന തന്നെയാണ് സ്ഥിരീകരിച്ചത്. ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും കഴിഞ്ഞുപോയത് പ്രയാസ വര്‍ഷമായിരുന്നുവെന്നും വിശദീകരിച്ച 23കാരി തങ്ങള്‍ പിരിയുകയാണന്നും അറിയിച്ചു. 24കാരനായ അഗ്യൂറോയുടെയും ജിയാനിനയുടെയും നാലര വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തില്‍ മൂന്നു വയസ്സുള്ള ആണ്‍കുട്ടിയുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍