|
ഇന്ത്യ-ഇംഗ്ളണ്ട് കൊച്ചി ഏകദിനം: ടിക്കറ്റ് വില്‍പ്പന തുടങ്ങി
![]() കൊച്ചി: ഇംഗ്ളണ്ടും ഇന്ത്യയും തമ്മില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഡേ നൈറ്റ് ഏകദിന മത്സരത്തിന്‍െറ ടിക്കറ്റ് വില്‍പ്പന ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാന്‍ എം.എല്‍.എ, പോളക്കുളം നാരായണന്‍ മെഡിസിറ്റി എം.ഡി പി.എന്‍. കൃഷ്ണദാസ്, കസ്റ്റംസ് കമീഷണര്‍ കെ.എന്‍. രാഘവന്‍, ഫെഡറല്‍ ബാങ്ക് സി.ജി.എം ജഗദീശന്‍,എന്നിവര്‍ സംബന്ധിച്ചു. ഫെഡറല്‍ ബാങ്കാണ് ഒഫീഷ്യല്‍ ബാങ്കിങ് പാര്‍ട്ണര്‍. ടിക്കറ്റുകള്‍ ഫെഡറല്‍ബാങ്ക് ശാഖകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ലഭിക്കും. വ്യക്തികള്‍ക്ക് അഞ്ച് ടിക്കറ്റില്‍ കൂടുതല്‍ ലഭിക്കില്ല. വിലാസം. www.federalbank.co.in. ഫെഡറല്‍ ബാങ്കിന്‍െറ തെരഞ്ഞെടുത്ത 39 ബ്രാഞ്ചുകള്‍ വഴിയാണ് ടിക്കറ്റ് വിതരണം. 11 വരെ മാത്രമെ ബാങ്കു വഴി ടിക്കറ്റ് ലഭിക്കൂ. 12, 13, 14 തീയതികളില്‍ ബാങ്കിന്‍െറ പാലാരിവട്ടം ബ്രാഞ്ചിലും സ്റ്റേഡിയത്തിലെ കൗണ്ടറിലും ടിക്കറ്റ് ലഭിക്കും. 15ന് പാലാരിവട്ടം ബ്രാഞ്ചില്‍ മാത്രമെ ടിക്കറ്റ് ലഭിക്കുകയുള്ളൂ. എ.സി ക്യൂബിള്‍ ടിക്കറ്റിന് 3000 രൂപയും വാന്‍േറജ് ചെയറിന് 2000 രൂപയുമാണ് നിരക്ക്. മത്സരത്തിന് മൂന്നുമണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തിന്‍െറ ഗേറ്റുകള്‍ തുറക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍