12:30:26
30 Aug 2015
Sunday
Facebook
Google Plus
Twitter
Rssfeed

മഅ്ദനി പൊതുസമൂഹത്തിന്റെ ഉത്കണ്ഠയായി മാറി -ഡോ. സെബാസ്റ്റ്യന്‍ പോള്‍

മഅ്ദനി പൊതുസമൂഹത്തിന്റെ ഉത്കണ്ഠയായി മാറി -ഡോ. സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനി കേരളീയ പൊതുസമൂഹത്തിന്‍െറ ഉത്കണ്ഠയായി മാറിയെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ജുഡീഷ്യറി ഉള്‍പ്പെട്ട ഭരണകൂടം ഭീകരതയുടെ ഏറ്റവും വലിയ പ്രതീകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഹൈകോടതി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും അദ്ദേഹത്തിനുവേണ്ടി ഫോറം രൂപവത്കരിച്ചപ്പോഴും മുഖം തിരിച്ചുനിന്നവര്‍ ഇന്ന് അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്നത് ഏറെ ആഹ്ളാദം ഉണ്ടാക്കുന്ന കാര്യമാണ്.
ഏത് പൊലീസിനും ഒരാളെ കുറ്റവാളിയാക്കി കേസ് ചാര്‍ജ് ചെയ്യാം. ചില പ്രത്യേക വകുപ്പുകള്‍ ഉപയോഗിച്ചാല്‍ ജാമ്യം കിട്ടാതെയുമാക്കാം. എന്നാല്‍, ശരിയും തെറ്റും പരിശോധിക്കാനുള്ള ഉത്തരവാദിത്തം കോടതികള്‍ക്കുണ്ട്. മഅ്ദനിയുടെ കാര്യത്തില്‍ അതു പക്ഷേ ഉണ്ടാകുന്നില്ല.
നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ് നീതിക്കുവേണ്ടിയുള്ള സമരം നടത്തേണ്ടത്. ഇപ്പോള്‍ മുഖ്യം അദ്ദേഹത്തിന്‍െറ ജീവന്‍ തന്നെയാണെന്നും അത് അപകടത്തിലാണെന്നത് പ്രചാരണത്തിനുവേണ്ടി പറയുന്നതല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം നിയമത്തിന്‍െറ വഴിക്കല്ല. നിയമം മനുഷ്യസ്നേഹത്തിന്‍െറയും മനുഷ്യാവകാശത്തിന്‍െറയും വഴിക്കാണ് പോകേണ്ടതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മാര്‍ ബസേലിയസ് യാക്കോബായ പ്രഥമന്‍ കാതോലിക്കബാവ പറഞ്ഞു. ഇറ്റലിക്കാര്‍ക്ക് ഒരു നിയമവും ഇന്ത്യക്കാരന് മറ്റൊരു നിയമവും പാടില്ല. പീഡനങ്ങള്‍ നടക്കുമ്പോള്‍ ലജ്ജിക്കാനല്ല രക്ഷിക്കാനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്നത്.മഅ്ദനിക്കുവേണ്ടി നിവേദനം നല്‍കാന്‍ ശിവഗിരിയില്‍ എല്‍.കെ. അദ്വാനിയെ കാണാന്‍ താന്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍പോലും അനുവദിച്ചില്ലെന്നും കാതോലിക്കബാവ പറഞ്ഞു. കെ.പി. ധനപാലന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, മുന്‍ മന്ത്രി നീലലോഹിതദാസ് നാടാര്‍, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, ജസ്റ്റിസ്ഫോര്‍ മഅ്ദനി ഫോറം കണ്‍വീനര്‍ ഷഹീര്‍ മൗലവി, സി.പി.എം സംസ്ഥാന സമിതിയംഗം ദിനേശ്മണി , എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി, മുന്‍ എം.എല്‍.എ എ.എം. യൂസഫ് , സി.ആര്‍. നീലകണ്ഠന്‍, മീരാന്‍ ബാഖവി, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് വെട്ടത്ത്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എം.പി. ഫൈസല്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് ഷിബു തെക്കുംപുറം, പ്രഫ.കെ. അരവിന്ദാക്ഷന്‍, എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ അസീസ്, അസ്ലം മൗലവി, ബി.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ഉദയന്‍ ചേരാനല്ലൂര്‍, ആര്‍.എസ്.പി -ബി ജില്ലാ സെക്രട്ടറി റെജികുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജ്യോതിവസ്, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി കെ.എ. സിബി, ദേശീയപാത സംരക്ഷണ സമിതി നേതാവ് ഹാഷിം ചേന്ദാമ്പിള്ളി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്‍റ് അഷ്റഫ് സഖാഫി, സലീം സഖാഫി, പി.ഡി.പി നേതാവ് സുബൈര്‍ വെട്ടിയാനിക്കല്‍, ഐ.എസ്.എം ജില്ലാ പ്രസിഡന്‍റ് അനസ് നദ്വി എന്നിവര്‍ സംസാരിച്ചു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജില്ലാ ചെയര്‍മാന്‍ വി.എ. ഇബ്രാഹിംകുട്ടി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.എ. മുജീബ്റഹ്മാന്‍ സ്വാഗതവും ജില്ലാ ട്രഷറാര്‍ എം.വൈ. നാസര്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com