കൊല്ലം: മജീഷ്യന്‍ പ്രമോദ് കേരളയുടെ ‘വിസ്മയ കാരുണ്യ’ പരിപാടിയില്‍ ലഭിച്ച 50,000 രൂപ ശാസ്താംകോട്ട മുതുപിലക്കാട് കിഴക്കതില്‍ വട്ടവിള വീട്ടില്‍ ജോബിയുടെ മകള്‍ ജോമിനക്ക് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നല്‍കി. കൊല്ലം ഓട്ടോടെക്കും ദൃശ്യാ ആര്‍ട്സും മജീഷ്യന്‍ പ്രമോദ് കേരളയും പ്രിയദര്‍ശിനി കള്‍ചറല്‍ ഫോറവും ചേര്‍ന്ന് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് തുക സമാഹരിച്ചത്. ജനറല്‍ കണ്‍വീനര്‍ ചവറ ഹരീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു.
ഡി.സി.സി പ്രസിഡന്‍റ് പ്രതാപവര്‍മ തമ്പാനും മജീഷ്യന്‍ പ്രമോദ് കേരളയും ചേര്‍ന്ന് തുക ജോമിനക്ക് കൈമാറി. ഡി.സി.സി ജനറല്‍ സെക്രട്ടറി സുധീര്‍ ജേക്കബ്, ചക്കനാല്‍ സനല്‍ കുമാര്‍, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.വി. താരാഭായി, ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോകുലം അനില്‍, ശാസ്താംകോട്ട സുധീര്‍, വാര്‍ഡംഗം മാലതി കൃഷ്ണന്‍, സലിം, അബ്ദുല്‍ റഷീദ്, സംഘാടകരായ ഓട്ടോടെക് എം.ജി പാര്‍ക്ക് മാനേജിങ് പാര്‍ട്ണര്‍ എസ്.എം.കെ. ഷാജഹാന്‍, മുഹമ്മദ് അക്രം, എന്‍. ചന്ദ്രന്‍പിള്ള, ദൃശ്യ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍