കൊല്ലം: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്തസംരംഭമായ ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഏരൂര്‍ എസ്റ്റേറ്റിലെ പാമോയില്‍മില്ലില്‍ പണികഴിപ്പിച്ച 12 ടണ്‍ ബോയിലറിന്‍െറ ഉദ്ഘാടനം മന്ത്രി കെ.പി. മോഹനന്‍ തിങ്കളാഴ്ച നിര്‍വഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കെ. രാജു എം.എല്‍.എ അധ്യക്ഷതവഹിക്കും. എന്‍. പീതാംബരക്കുറുപ്പ് എം.പി മുഖ്യാതിഥിയായിരിക്കും. പുതിയ ബോയിലറിന് സിവില്‍വര്‍ക്ക് ഉള്‍പ്പെടെ ഏകദേശം 3.75 കോടി രൂപയാണ് ചെലവ്.ഈ സാമ്പത്തികവര്‍ഷം ഉത്പാദനത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കമ്പനി 14 കോടി ലാഭമുണ്ടാക്കി. ലാഭവിഹിതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 20 ശതമാനം ഡിവിഡന്‍റ് നല്‍കി. 1.35 കോടി സംസ്ഥാന സര്‍ക്കാറിന് നല്‍കി. 20 വര്‍ഷമായി തുടര്‍ച്ചയായി സ്ഥാപനം ലാഭത്തിലാണ്.
എണ്ണപ്പനക്കുരുവില്‍നിന്ന് കെര്‍ണല്‍ ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ കെര്‍ണല്‍ ഫാക്ടറി കമ്പനി ആരംഭിച്ചു. കമ്പനിക്ക് വിവിധ തോട്ടങ്ങളിലായി 10,000 ഏക്കറില്‍ എണ്ണപ്പന കൃഷിയുണ്ട്. തൊടുപുഴയില്‍ അത്യുല്‍പാദനശേഷിയുള്ള എണ്ണപ്പന വിത്തുല്‍പാദനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പദ്ധതിയനുസരിച്ച് ഹെക്ടറിന് 23,000 രൂപ വരെ സബ്സിഡിയായി കൃഷിക്കാര്‍ക്ക് നല്‍കും. വൈവിധ്യവത്കരണത്തിന്‍െറ ഭാഗമായി വൈക്കം വെച്ചൂരില്‍ 10 കോടി മുതല്‍മുടക്കി മോഡേണ്‍ റൈസ്മില്‍ സ്ഥാപിച്ചു. വര്‍ഷത്തില്‍ 12,000 ടണ്‍ നെല്ല് സംഭരിക്കാം.
കുട്ടനാട് റൈസ് എന്ന ബ്രാന്‍ഡ് നെയിമിലാണ് അരി മാര്‍ക്കറ്റില്‍ ഇറക്കുന്നത്. നെല്ല് ശാസ്ത്രീയമായി സ്റ്റോര്‍ ചെയ്യുന്നതിന് 10 കോടി മുടക്കി സൈലോ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ചെയര്‍മാന്‍ ഷേക്ക് പി. ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജിങ് ഡയറക്ടര്‍ കെ.എന്‍. രവീന്ദ്രനും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍