കുളത്തൂപ്പുഴ: സി.പി.എം ഭൂസമരം പ്രഖ്യാപിച്ച് അരിപ്പ സര്‍ക്കാര്‍ ഭൂമി കൈയേറുന്നതിന് തൊട്ടുമുമ്പായി കുടില്‍കെട്ടി സമരവുമായി രംഗത്തെത്തിയ ആദിവാസി ദലിത് മുന്നേറ്റ സമിതി സമരം തുടരുന്നു. ഭൂമി ലഭിക്കുംവരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.എന്നാല്‍ സമരസമിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സി.പി.എം നേതൃത്വം രംഗത്തു വന്നതായും സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സമരസമിതി പ്രവര്‍ത്തക സുലൈഖാ ബീവി പറഞ്ഞു. മൂന്നാം ദിവസം സമരം പിന്നിടുമ്പോള്‍ പത്തനാപുരം, എരുമേലി, അഞ്ചല്‍, ഏറം, കടവറം, ചണ്ണപ്പേട്ട, ആനക്കുളം, പുത്തയം തുടങ്ങിയ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുനൂറിലധികം പ്രവര്‍ത്തകരാണ് ഭൂമി കൈയേറി സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും സമര സമതി ജില്ലാ പ്രസിഡന്‍റ് അബ്ദുസ്സലാം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍