12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

റെയില്‍വേ വികസനം: മന്ത്രി എല്ലാം പരിഗണിക്കും!

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ജയസൂര്യ പ്രകാശ് റെഡ്ഡി പങ്കെടുത്ത ചടങ്ങ് ‘അദാലത്തായിരുന്നു’. മന്ത്രിയുടെ ചടങ്ങിന് പഞ്ചായത്ത്-കോര്‍പറേഷന്‍ ഭരണാധികാരികള്‍ എത്തിയിരുന്നെങ്കിലും കൊല്ലത്തിനോടുള്ള അവഗണനകള്‍ നിരന്ന ചടങ്ങിനൊടുവില്‍ എല്ലാം പരിഗണിക്കാമെന്ന ഒറ്റവാക്കിലൊതുക്കിയായിരുന്നു മന്ത്രിയുടെ മടക്കം. കൊല്ലം റെയില്‍വേ വികസനത്തില്‍ ഒരു പുരോഗതിയും ഉണ്ടാകില്ലെന്ന സന്ദേശം കൂടിയായി അത്. കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ ഉന്നതോദ്യോഗസ്ഥരുടെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. പാത നവീകരിക്കലിന്‍െറയും മേല്‍പ്പാലങ്ങളുടെയും നിര്‍മാണത്തില്‍ റെയില്‍വേയുമായി സഹകരിക്കേണ്ട പി.ഡബ്ള്യു.ഡി, റവന്യൂ, നാഷനല്‍ ഹൈവേ തുടങ്ങിയ മേഖലകളിലെ ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തില്ല. പല പണികളും മുടങ്ങിക്കിടക്കുന്നത് ഈ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് റെയില്‍വേ അധികൃതര്‍ വിദശീകരിച്ചത്. പുനലൂര്‍ -ചെങ്കോട്ട പണി പണം ലഭിച്ചാല്‍ 2015 ഓടെ പൂര്‍ത്തീകരിക്കാമെന്നാണ് റെയില്‍വേ പറയുന്നത്. ചെങ്കോട്ട-മുതല്‍ ചെന്നൈ വരെയുള്ള പാതയുടെ പണി പൂര്‍ത്തിയായി ട്രെയിന്‍ ഓടിത്തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി എന്നതും കേരളത്തിനോടുള്ള റെയില്‍വേയുടെ അവഗണനക്ക് തെളിവാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com