കുളത്തൂപ്പുഴ: സി.പി.എം ഭൂസമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആവേശം ചോരാതെ അണികള്‍. രാവിലെ തന്നെ ഉദ്ഘാടന സ്ഥലമായ ചോഴിയക്കോട് പ്രവര്‍ത്തകരെ കൊണ്ടുനിറഞ്ഞു. അഞ്ചല്‍, കടയ്ക്കല്‍ ഏരിയ കമ്മിറ്റികളില്‍ നിന്നായിരുന്നു വ്യാഴാഴ്ച പ്രവര്‍ത്തകരെത്തിയത്.
സമരഭടന്മാര്‍ക്ക് പുറമെ ആയിരത്തിലധികം പ്രവര്‍ത്തകര്‍ ഇവരെ അനുഗമിച്ചിരുന്നു. കേരള കര്‍ഷക സംഘം, കേരള സ്റ്റേറ്റ് കര്‍ഷക ത്തൊഴിലാളി യൂനിയന്‍, പട്ടികജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ഭാസ്കരന്‍ സമരം ഉദഘാടനം ചെയ്തു.
കടയ്ക്കല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ബി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി പ്രസിഡന്‍റ് ബി. രവീന്ദ്രന്‍ പിള്ള, എന്‍.എസ്. പ്രസന്നകുമാര്‍, ഡി. ബാല്‍ബിന്‍, രാജമ്മ ഭാസ്കരന്‍, സി. തങ്കപ്പന്‍, ഡി. വിശ്വസേനന്‍, ജെ. സുരേന്ദ്രന്‍ നായര്‍, വിജയശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍