12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ഊര്‍ജിതം

ചാത്തന്നൂര്‍: ഇ-മെയില്‍ സന്ദേശം വഴി യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലാക്കി പൊലീസ് സംഘം മുംബൈയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പരവൂര്‍ സ്വദേശിയായ അരുണ്‍ഗോപിയാണ് തട്ടിപ്പിനിരയായത്. കമ്പ്യൂട്ടര്‍ ഓപറേറ്ററായ ഇയാള്‍ക്ക് ഇ-മെയിലിലൂടെ റിസോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വിസക്കായി പലതവണയായി 12 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. മുംബൈയിലുള്ള ഈ ബാങ്ക് അക്കൗണ്ട് വ്യാജവിലാസത്തിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ ഫോണ്‍നമ്പറുകളും വ്യാജവിലാസത്തില്‍ എടുത്തിട്ടുള്ളതായിരുന്നു. ചെന്നൈ കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ അഡ്രസ്സിലുള്ള ഈ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സംഘം മുബൈയില്‍ തന്നെയുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ പൊലീസ് വീണ്ടും മുംബൈയിലേക്ക് പോകുന്നതിനുള്ള തയാറെടുപ്പിലാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com