വര്‍ക്കല: സാംസ്കാരിക പ്രവര്‍ത്തകനും ഇലക്ട്രീഷനുമായിരുന്ന യുവാവിനെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍. ഡിസംബര്‍ 24 മുതലാണ് കാണാതായതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ക്കല, കുരക്കണ്ണി കുറ്റിയാര്‍ന്നവിള വീട്ടില്‍ ഉണ്ണിയെന്ന് വിളിക്കുന്ന സുജിത്ത്കുമാറിനെ (30)യാണ് കാണാതായത്. ഭാര്യ: ഇടവ, വെണ്‍കുളം ജയശ്രീ മന്ദിരത്തില്‍ ജയശ്രീ ഡി.ജി.പി, വര്‍ക്കല സി.ഐ, എസ്.ഐ എന്നിവര്‍ക്ക് പരാതിനല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണിവര്‍. സുജിത്ത് പാപനാശത്തെ ഒരു സ്വകാര്യ പണമിടപാട് കാരന്‍െറ കളക്ഷന്‍ ഏജന്‍റുമായിപ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 24ന് ജോലിക്ക് പോകുവാനായി വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ തിരിച്ചെത്തിയില്ല. വൈകുന്നേരം വരെ ഇലക്ട്രിക് ജോലി ചെയ്ത ശേഷമാണ് കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്ന്. കളക്ഷന്‍ പണമായി ലഭിക്കുന്ന വലിയ തുകയുമായി എല്ലാദിവസവും രാത്രി 12 ഓടെ വീട്ടിലെത്തുമെന്ന് ഭാര്യയും ബന്ധുക്കളും പറയുന്നു.
24ന് രാത്രി 11ന് വീട്ടിലേക്ക് ഫോണില്‍ വിളിച്ച് സുജിത്ത്കുമാര്‍ ഇന്നെത്തുകയില്ലെന്ന് അറിയിച്ചതായി ജയശ്രീ പറയുന്നു. രാത്രി ഒന്നിന് സുജിത്തിന്‍െറ മൊബൈലിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍