നെടുങ്കണ്ടം: ബംഗളൂരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതിയും മാനുഷിക പരിഗണനയും ലഭ്യമാക്കണമെന്നും ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം ഏഴുവരെ നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ 10 മണിക്കൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് കളരിക്കല്‍ പ്രതീകാത്മക ജയില്‍വാസം അനുഷ്ഠിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ആലുംമൂട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരം കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ജില്ലാ പ്രസിഡന്‍റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിക്കുന്ന മനുഷ്യാവകാശ സമ്മേളനം ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ മൂസാ നജ്മി ഉദ്ഘാടനം ചെയ്യും. പി.ഡി.പി സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷാ മൗലവി മുഖ്യപ്രഭാഷണം നടത്തും. മഅ്ദനിയുടെ സന്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കുടയത്തൂര്‍ കരീം വായിക്കും.
ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹാജി വി.എം. സാലിഹ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എന്‍. വിജയന്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. സേനാപതി വേണു, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. ആന്‍റണി,മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.എം. കാസിംകുട്ടി, എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷറഫുദ്ദീന്‍,നെടുങ്കണ്ടം ജമാഅത്ത് ഇമാം റഫീഖ് മൗലവി, കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോജി ഇടപ്പള്ളിക്കുന്നേല്‍, ജമാഅത്തെ ഇസ്ലാമി ഏരിയ സമിതിയംഗം മൊയ്തീന്‍ പരപ്പ്, പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം. ജബ്ബാര്‍, ശബരി റെയില്‍വേ സംരക്ഷണ സമിതി ചെയര്‍മാന്‍ ഒ.എസ്. സമദ് എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് കളരിക്കല്‍, ജില്ലാ ജോയന്‍റ് സെക്രട്ടറി സിറാജ് മുണ്ടിയെരുമ, നിയോജക മണ്ഡലം പ്രസിഡന്‍റ് നാസര്‍ ചിറകുന്നേല്‍ എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍