ചെറുതോണി: മൂന്നര വര്‍ഷക്കാലം ആക്ടിങ് പ്രസിഡന്‍റായിരുന്ന റോയി കെ.പൗലോസ് ഇന്നലെ ഡി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. ജോര്‍ജിന്‍െറ അകാല മരണം മൂലം ചടങ്ങുകളൊന്നും ഉണ്ടായില്ല.
പി.ടി. തോമസ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ആക്ടിങ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. വൈസ് പ്രസിഡന്‍റായി നോമിനേറ്റ് ചെയ്ത എ.കെ. മണിയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിംകുട്ടി കല്ലാറും കഴിഞ്ഞ 29 ന് തന്നെ ചുമതലയേറ്റിരുന്നു. ഇടുക്കി ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.ടി. തോമസ്, ശ്രീമന്ദിരം ശശികുമാര്‍, പി.ടി. തോമസ് എം.പി, പി.പി. സുലൈമാന്‍ റാവുത്തര്‍, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എ. ജോസഫ്, ബ്ളോക് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, കോണ്‍ഗ്രസ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത 11 ന് ഡി.സി.സി യോഗത്തില്‍ എന്‍.സി. ജോര്‍ജിനും ഡ്രൈവര്‍ ഷാജിക്കുമുള്ള മരണാനന്തര ഫണ്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍