അടൂര്‍: പരുത്തപ്പാറ കെ.എ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷം. പൈപ്പുവെള്ളത്തിന്‍െറ വരവ് നിലച്ചതോടെയാണ് ജലക്ഷാമം രൂക്ഷമായത്. ബറ്റാലിയന്‍ ആസ്ഥാനത്തെ കിണറ്റില്‍നിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോര്‍ തകരാറിലാവുക കൂടി ചെയ്തതോടെ ക്യാമ്പില്‍ കുടിവെള്ളം കിട്ടാക്കനിയാണ്.
മുന്നൂറ്റമ്പതോളം ട്രെയ്നി പൊലീസുകാരും മറ്റുപൊലീസുകാരും കുടുംബാംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് ക്യാമ്പിലുള്ളത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ വെള്ളംപോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് പൊലീസുകാര്‍ പറയുന്നു.വാട്ടര്‍ അതോറിറ്റിയുടെ ചിരണിക്കല്‍ പമ്പ് ഹൗസില്‍നിന്നാണ് ക്യാമ്പില്‍ കുടിവെള്ളം എത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍