പത്തനംതിട്ട: നഗരത്തില്‍ തെരുവുനായശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ടൗണ്‍ഹാളിന് സമീപം കുട്ടികളുടെ പാര്‍ക്കി ലെത്തിയ മൂന്നുവയസ്സുകാരി അടക്കം എട്ടു പേരെ തെരുവുനായ അക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
തെരുവുനായശല്യം മൂലം ജനങ്ങള്‍ക്ക് നഗരത്തില്‍ ഇറങ്ങി നടക്കാനാകാത്ത അവസ് ഥയാണ്. ഇതിനകം നിരവധി പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. മാര്‍ക്കറ്റ്, പഴയ, പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, കെ.എസ്.ആര്‍.ടി.സി പരിസരം, റിങ് റോഡ്, അഴൂര്‍ കോ ഓപറേറ്റീവ് കോളജ് പരിസരം, സെന്‍റ് പീറ്റേഴ്സ് ജങ്ഷന്‍, ജനറല്‍ ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കള്‍ കൂടുതലുള്ളത്. മാര്‍ക്കറ്റിലെ ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും ഭക്ഷിക്കാന്‍ നായ്ക്കള്‍ കൂട്ടമായി എത്താറുണ്ട്. റിങ് റോഡിലും ഇതാണ് സ്ഥിതി. അറവുമാലിന്യങ്ങളും മറ്റും വഴിയരികില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നതി നാല്‍ റിങ് റോഡിലും തെരുവ് നായ്ക്കള്‍ പെരുകിയിട്ടുണ്ട്. നായശല്യം മൂലം പൊലീസ് സ്റ്റേഷന്‍ റോഡിലൂടെയും മറ്റുമുള്ള സഞ്ചാരം നാട്ടുകാര്‍ ഒഴിവാക്കുകയാണ്. റോഡിന് കുറുകെ ചാടുന്നതിനാല്‍ ഇരുചക്രയാത്രി കര്‍ക്കും ഇവ ശല്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍