കോട്ടയം: സപൈ്ളകോ ലാഭം മാര്‍ക്കറ്റ്, മാവേലി സ്റ്റോര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സംഘടനയായ സിവില്‍ സപൈ്ളസ് പാക്കിങ് ആന്‍ഡ് ഡയ്ലി വേജസ് ലേബേഴ്സ് യൂനി യന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ജനുവരി ആറിന് വൈക്കം വ്യാപാര ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. അവകാശങ്ങള്‍ നേടുംവരെ സമരവുമായി മുന്നോട്ടുപോകുമെ ന്നും അവര്‍ പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാര്‍ യാതൊരു രേഖയുമില്ലാതെയാണ് പണിയെടുക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ മേല്‍വിലാസമില്ലാതെ പണിയെടുക്കുന്ന തങ്ങള്‍ പിരിച്ചുവിടലിന്‍െറ ഭീഷണിയിലാണ്. തുച്ഛമായ ശമ്പളത്തില്‍ ദീര്‍ഘകാലമായി തൊഴില്‍ചെയ്ത് പ്രായോഗിക പരിജ്ഞാനം നേടിയ തങ്ങളെ പിരിച്ചുവിട്ട് ഉയര്‍ന്ന ശമ്പളത്തില്‍ ഈ മേഖലയില്‍ തിരിച്ചറിവ് പോലുമില്ലാത്തവരെ നിയമിക്കുന്നത് തൊഴിലാളി വഞ്ചനയും തൊഴില്‍ നിഷേധവുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ദീര്‍ഘകാലമായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴില്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ അനുവദിക്കുക, നിലവിലെ തൊഴിലാളികളുടെ പണി നഷ്ടപ്പെടുത്തി പുതിയ നിയമനം നടത്താനുള്ള ശ്രമം അവസാനിപ്പിക്കുക, തൊഴില്‍ സമയപരിധിയും വേതന വര്‍ധനവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂനിയന്‍െറ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായും രക്ഷാധികാരി ആപ്പാഞ്ചിറ പൊന്നപ്പന്‍, പ്രസിഡന്‍റ് ടി.പി. കുട്ടപ്പന്‍, സെക്രട്ടറി സെയ്തുമുഹമ്മദ്, ട്രഷറര്‍ ലളിത സോമന്‍, സതി, പുഷ്പ ബാബു, പ്രിയ പ്രമോദ് എന്നിവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍