കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പ് 2012ല്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രജിസ്റ്റര്‍ ചെയ്ത 846 കേസുകളില്‍ 18,71,700 രൂപ പിഴ ഈടാക്കിയതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു. ബാര്‍ ഹോട്ടുലുകള്‍, റേഷന്‍ കടകള്‍, പലചരക്ക് വ്യാപാരസ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലായി 4218 പരിശോധനകളാണ് നടത്തിയത്. അളവില്‍ കുറവ്, വില്‍പ്പന വിലയില്‍ കൂടുതല്‍ ഈടാക്കല്‍, പാക്കറ്റുകളില്‍ നിയമനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാതെ വില്‍പ്പന, അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം പുന$പരിശോധനക്ക് വിധേയമാക്കാത്തതുമായ കേസുകളിലാണ് പിഴ ഈടാക്കിയത്. വകുപ്പിന് കഴിഞ്ഞ വര്‍ഷം ആകെ 1.41 കോടി റവന്യൂ വരുമാനം കൈവരിക്കാനായി.
പരിശോധനകള്‍ക്ക് അസി. കണ്‍ട്രോളര്‍മാരായ ബേബി മാത്യു, വി.എസ്. ജനാര്‍ദനന്‍, സീനിയര്‍ ഇന്‍സ്പെക്ടര്‍ രാജേഷ് സാം, എം. സഫിയ, ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ഉദയന്‍, ആര്‍. സുധ, ഷിന്‍േറാ എബ്രഹാം, ഇ.പി. അനില്‍കുമാര്‍, ജോണ്‍ എം. ജോണ്‍, പി.കെ. ബിനുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍