പാലാ: ഇടഞ്ഞ ആന രണ്ട് മണിക്കൂറിലേറെ പരിഭ്രാന്തി പരത്തി. പാലാ ഇളന്തോട്ടത്താണ് ആന നാട്ടുകാരെ വിറപ്പിച്ചത്. പ്ളാത്തോട്ടം ജോര്‍ജിന്‍െറ രാജീവന്‍ എന്ന ആനയാണ് വ്യാഴാഴ്ച വൈുന്നേരം മൂന്നിനാണ് ഇടഞ്ഞത്. മദപ്പാടിലായ രാജീവന്‍ നാളുകളായി ചങ്ങലയില്‍ കഴിയുകയാണ്.ചങ്ങല വലിച്ച് പൊട്ടിച്ചതോടെയാണ് ആന ആക്രമാസക്തനായത്. തുടര്‍ന്ന് ജോര്‍ജിന്‍െറ പുരയിടത്തിലൂടെ കൊലവിളിയുമായി നടന്ന ആന 40ഓളം റബര്‍ മരങ്ങള്‍ നശിപ്പിച്ചു. വൈകുന്നേരം അഞ്ചിന് ഉടമയും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍