പാലാ: കാറിലെത്തിയ മുഖംമൂടിസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രാമപുരത്ത് വീട്ടില്‍ ഡോ.ആര്‍.വി.ജോസിന്‍െറ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആര്‍.വി. ചാക്കോക്കാണ് (28) വെട്ടേറ്റത്. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചികിത്സയിലാണ്.
തോളിലും കൈക്കും കാലിനും ഉള്‍പ്പെടെ ദേഹത്ത് 15 ലേറെ വെട്ടേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി 11ന് മരങ്ങാട്ടുപള്ളിക്ക് സമീപമാണ് സംഭവം. എറണാകുളത്തുനിന്നും കാറില്‍ സുഹൃത്ത് അരുണ്‍ടോമിനൊപ്പം പാലായിലേക്ക് വരുമ്പോള്‍ മരങ്ങാട്ടുപള്ളിക്കുസമീപം എതിര്‍ദിശയില്‍ നിന്നും എത്തിയ കറുത്തകാര്‍ റോഡിന് വിലങ്ങിട്ടശേഷം മുഖംമൂടി ധരിച്ചവര്‍ അരുണിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. തുടര്‍ന്ന് വടിവാള്‍കൊണ്ട് ചാക്കോയെ വെട്ടുകയായിരുന്നു. അക്രമത്തിനിടെ മുളകുപൊടി പ്രയോഗവും നടത്തി അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പരമലക്കുന്ന് കോളനിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ചതിന്‍െറ പേരില്‍ വധഭീഷണിയുള്ളതായി മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തോമസുകുട്ടി മുകാലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജാന്‍സ് കുന്നപ്പള്ളി, ബിജു പുന്നത്താനം, അഡ്വ.സന്തോഷ് മണര്‍കാട്, ആര്‍. മനോജ്, മാത്തുകുട്ടി ചെമ്പകശേരി, അനില്‍ പൊങ്ങവന,പി.ആര്‍. രാഹുല്‍ , തോമസുകുട്ടി നെച്ചിക്കാട് തോമസ് ആര്‍.വി. ജോസ്, ടോം രാജ് എന്നിവര്‍ സംസാരിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് പാലായില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍