വള്ളികുന്നം: ഗുണ്ട് പൊട്ടി യുവാവിന്‍െറ കൈപ്പത്തി അറ്റു. ഹരിപ്പാട് ചേപ്പാട് മുട്ടം മനോജ് ഭവനത്തില്‍ മനോജിന്‍െറ (34) ഇടത് കൈപ്പത്തിയാണ് അറ്റത്. മനോജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ന് വള്ളികുന്നം ചൂനാട് ജങ്ഷന് സമീപമായിരുന്നു സംഭവം. ചൂനാട്ടുള്ള ഒരു വീട്ടില്‍ നിന്ന് ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലേക്ക് കോലം നേര്‍ച്ചയായി കൊടുക്കുന്ന ചടങ്ങിനെത്തിയതായിരുന്നു മനോജ്. വൈകുന്നേരം നടക്കുന്ന ചടങ്ങിലേക്ക് വെടിക്കെട്ടിനായി കൊണ്ടുവന്ന ഗുണ്ട് കത്തിക്കുന്നതിനിടെ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. തെറിച്ചുപോയ കൈപ്പത്തിയുമായി മനോജിനെ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചശേഷം എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍