12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

മാന്നാര്‍: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും ടെമ്പോയും ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വാഹനങ്ങളുടെയും ഗ്ളാസ് തകര്‍ന്നു. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ കുറ്റൂര്‍ ഇടയിലത്തേ് വീട്ടില്‍ ഗിരീഷ്കുമാറിന് (34) പരിക്കേറ്റു. സ്റ്റോര്‍മുക്കില്‍ വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം.
കായംകുളത്തുനിന്ന് ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് ബസ് സ്റ്റാന്‍ഡില്‍ കയറി പ്രധാന റോഡിലേക്ക് കടക്കുമ്പോള്‍ പിന്നാലെ വരികയായിരുന്ന സ്വകാര്യബസ് സ്റ്റാന്‍ഡിലേക്ക് പോകാതെ കിഴക്കോട്ട് തിരിക്കവെ ടെമ്പോ വാനിലും കെ.എസ്.ആര്‍.ടി.സി ബസിലും ഇടിച്ചു. ഏറെസമയം ഗതാഗത തടസ്സമുണ്ടായി. പൊലീസ് എത്തി വാഹനങ്ങള്‍ മാറ്റി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com